കൊരട്ടി അമലോത്ഭവമാതാ പള്ളിയിൽ തിരുനാളിനു കൊടിയേറി
1377032
Saturday, December 9, 2023 2:13 AM IST
കൊരട്ടി: വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രമായ കൊരട്ടി അമലോത്ഭവമാതാ പള്ളിയിൽ കൃതജ്ഞതാർപ്പണ മധ്യസ്ഥതിരുനാളിനു കൊടിയേറി. കൊടിയേറ്റിനും തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലി, നൊവേന, ആരാധന എന്നീ തിരുക്കർമങ്ങൾക്കും ഫാ.ജോസഫ് തട്ടാരശേരി കാർമികനായി. തുടർന്ന് കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.
ഇന്നു രാവിലെ 6.30 ന് വികാരി ഫാ.ജോസഫ് ബിജു തട്ടാരശേരിയുടെ കാർമികത്വത്തിൽ ദിവ്യബലി. വൈകീട്ട് 5.30ന് പ്രസുദേന്തി വാഴ്ച. വൈകീട്ട് ആറിനു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ബിബിൻ ജോർജ് തറേപ്പറമ്പിൽ മുഖ്യകാർമികനാകും. ഫാ. ആന്റണി ഡയസ് വലിയമരത്തിങ്കൽ വചനപ്രഘോഷണം നടത്തും. തുടർന്ന് ആഘോഷമായ പ്രദക്ഷിണം.
ആഘോഷമായ കൃതജ്ഞതാർപ്പണ തിരുനാൾദിനമായ നാളെ രാവിലെ 6.30ന് തിരുനാൾദിവ്യബലി, 8.30ന് മോൺ. സെബാസ്റ്റ്യൻ ലൂയീസ് ആഘോഷമായ തിരുനാൾ ദിവ്യബലിക്കു നേതൃത്വം നൽകും. ഫാ. യേശുദാസ് പഴമ്പിള്ളി വചനപ്രഘോഷണം നടത്തും. തുടർന്ന് ആഘോഷമായ പ്രദക്ഷിണം.
വൈകീട്ട് 6.30ന് തിരുനാൾ സമാപന കൃതജ്ഞതാ ദിവ്യബലിക്ക് സഹവികാരി ഫാ. സുജിത്ത് സ്റ്റാൻലി നടുവിലവീട്ടിൽ കാർമികനാകും. എട്ടിന് കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.