താ കര്കു തികത്താ തിമൃതതെയ്!!!
1377025
Saturday, December 9, 2023 2:13 AM IST
തൃശൂർ: മേയ്ക്കണിന്ത പീലിയും മയിൽ മേൽത്തോന്നും മേനിയും... പാടിത്തുടങ്ങിയപ്പോൾ കാണികളെല്ലാം ഭക്തിയിൽ ലയിച്ചു. ആട്ടവും ചാട്ടവുമായി വീറോടെ പത്തു മിനിറ്റ് നീണ്ട മത്സരം കഴിഞ്ഞിറങ്ങിയവർ ആവേശക്കൊടുമുടി കയറിയിറങ്ങി...
ഏഴു പാദങ്ങൾ കളിച്ച്, ചട്ടയും മുണ്ടുമുടുത്ത്...പനങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ എച്ച്എസ് വിഭാഗം വേദിവിട്ടിറങ്ങിയത് ഒന്നാം സ്ഥാനം നേടിയാണ്. ആദ്യമായാണ് ജില്ലാ മത്സരത്തിൽ പനങ്ങാട് ഗവ. സ്കൂൾ മത്സരിക്കുന്നത്. ആദ്യ കളിയിൽതന്നെ ഒന്നാംസ്ഥാനം നേടിയ ത്രില്ലിലാണ് മത്സരാർഥികൾ. ക്രിസ്തീയ ആചാരങ്ങളും സംസ്കാരവും സമന്വയിപ്പിച്ചതാണ് മാർഗംകളി. ചാടിക്കളിച്ച്, ചൊല്ലിപ്പറഞ്ഞാണ് മാർഗംകളി കളിക്കുക. കുഴിത്താളംകൊണ്ടാണ് താളമിടുക. ആറു കളിക്കാർ, ഒരു പാട്ടുകാരി എന്നിങ്ങനെ ഏഴുപേരാണ് മാർഗംകളിസംഘത്തിലുണ്ടാവുക. തോട, തള, വള, കാശിമാല തുടങ്ങിയവയാണ് ആഭരണങ്ങൾ.