വാഹനാപകടത്തിൽ പരിക്കേറ്റ ലീഗ് പ്രവർത്തകൻ മരിച്ചു
1376812
Friday, December 8, 2023 11:12 PM IST
കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐയുഎം-എൽ പ്രവർത്തകൻ മരിച്ചു. മാടവന ഈസ്റ്റ് കറുകപടത്ത് കുഞ്ഞി തൈച്ചാലിൽ ചാലിൽ മുഹമ്മദ് സഗീർ (69) ആണ് മരിച്ചത്.
രണ്ട് ദിവസം മുൻപ് ചന്തപുര വടക്ക് നടന്ന അപകടത്തിൽ ചികിത്സയിൽ ആയിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കം നടത്തി. ഭാര്യ: ഖദിജാബി. മക്കൾ: ഇല്യാസ്, സജീറ. മരുമകൻ: മുഹമ്മദ് ഹാസിൽ.