ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു
1376811
Friday, December 8, 2023 11:12 PM IST
തൊട്ടിപ്പാൾ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. തൊട്ടിപ്പാൾ ഐക്കര അയ്യപ്പക്കുട്ടിയുടേയും ശാരദയുടേയും മകൻ കിനിഷ്(41) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് തൊട്ടിപ്പാൾ സെന്ററിനു സമീപമായിരുന്നു അപകടം.
റോഡിലൂടെ നടന്നുപോയിരുന്ന കിനിഷിനെ ബൈക്കിടിക്കുകയായിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചു. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ബിഎംഎസ് യൂണിയൻ ചുമട്ടുതൊഴിലാളിയാണ്. ഭാര്യ: അശ്വതി. മകൻ: നിലൻ കൃഷ്ണ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.