കെസിവൈഎം റൂബി ജൂബിലി ആഘോഷിച്ചു
1376691
Friday, December 8, 2023 1:35 AM IST
പാലയൂർ: മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ 40 വർഷം മുൻപ് രൂപീകരിച്ച കെസിവൈഎമ്മിന്റെ റൂബി ജൂബിലി ആഘോഷിച്ചു.
കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ. ജിയോ ചെരടായി ഉദ്ഘാടനം ചെയ്തു. ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു.
സഭാതാരം പി.എ. ലാസർമാസ്റ്റർ, സംഘടന ഫൊറോന ഡയറക്ടർ ഫാ. സിന്റോ പൊന്തേക്കൻ, സഹവികാരി ഫാ. ആന്റോ രായപ്പൻ, രൂപത പ്രസിഡന്റ് ജിഷാദ് ജോസ്, ഏകോപനസമിതി കൺവീനർ തോമസ് വാകയിൽ, ട്രസ്റ്റി കെ.ജെ. പോൾ, പ്രസിഡന്റ് അരുൺ യേശുദാസ്, സി.എസ്. അമർ, ഡെൽന ലാസർ, ഷെറിൻ റൊണാൾഡ് എന്നിവർ പ്രസംഗിച്ചു.
ഫാ. ജോൺ പോൾ ചെമ്മണ്ണൂർ ക്ലാസെടുത്തു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകൾക്കും മുൻകാല പ്രസിഡന്റുമാർക്കും ഉപഹാരം നൽകി. കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
തുടർന്ന് ഗാനമേളയും വർണമഴയും നടന്നു. വിബിൻ കെ. വിൻസന്റ്, ജെഫിൻ ജോണി, റോഷൻ പിയൂസ്, കെ.പി. ഫിജോ, ഡീൻ. എസ്. ചിത്ര തുടങ്ങിയവർ നേതൃത്വം നൽകി.