മുപ്ലിയില്‍ കാട്ടാനശല്യം കുറയുന്നില്ല
1376677
Friday, December 8, 2023 1:35 AM IST
മുരിക്കുങ്ങല്‍: മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള മലയോര ഗ്രാമമായ മുപ്ലിയില്‍ കാട്ടാനശല്യം കുറയുന്നില്ല. കഴിഞ്ഞ രാത്രി മുപ്ലിയിലെത്തിയ കാട്ടാന സ്വകാര്യ കൃഷിഭൂമിയിലെ വലിയ തെങ്ങുകളിലൊന്നു കുത്തിമറിച്ചിട്ടു. സമീപത്തുള്ള മുപ്ലി പുഴ കടന്നാണു കാട്ടാനകള്‍ ഇവിടത്തെ ജനവാസ മേഖലയിലേക്ക് എത്തുന്നത്.
പകല്‍ ഹാരിസന് പ്ലാന്റേഷനില്‍ വിഹരിക്കുന്ന കാട്ടാനകള്‍ രാത്രിയില്‍ കൃഷിസ്ഥലങ്ങളിലേക്ക് എത്തി തെങ്ങ്, കവുങ്ങ്, വാഴ എന്നിവ നശിപ്പിക്കുകയാണ്.