മറ്റത്തൂര്‍ കുടിവെള്ള പദ്ധതി; പമ്പിംഗ് സ്റ്റേഷന് നവീകരിക്കുന്നു
1376675
Friday, December 8, 2023 1:35 AM IST
കോടാലി: മറ്റത്തൂരിലെ ആയിരങ്ങള്‍ക്കു കുടിവെള്ളമെത്തിക്കുന്ന കിഴക്കേ കോടാലി പമ്പിംഗ് സ്റ്റേഷന്റെ നവീകരണത്തിനു നടപടിയായി. കാലപ്പഴക്കം മൂലം തകര്‍ച്ചാഭീഷണിയില്‍ നിന്നിരുന്ന പമ്പിംഗ് സ്റ്റേഷന് പുനര്‍നിര്‍മിക്കണമെന്നു വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ പമ്പിംഗ് സ്റ്റേഷന് നവീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
പമ്പിംഗ് സ്റ്റേഷന് കെട്ടിടത്തിന്റെ ജീര്‍ണാവസ്ഥ കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് പഞ്ചായത്തധികൃതരും ജനപ്രതിനിധികളും നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ഇപ്പോള്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്. കിഴക്കേ കോടാലിയിലെ പഴയ പമ്പിംഗ് സ്റ്റേഷന് പൊളിച്ചുമാറ്റി സൗകര്യപ്രദമായ പുതിയ കെട്ടിടവും ചുറ്റുമതിലും പണിയാനുള്ള നടപടികള്‍ക്കു കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു.