തോട്ടിൽ മരിച്ചനിലയിൽ
1376623
Friday, December 8, 2023 12:44 AM IST
ഒല്ലൂർ: പനംകുറ്റിച്ചിറ കുളത്തിനു സമീപം മധ്യവയസ്കനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വേലൂപ്പാടം സ്വദേശി കുണ്ടുകുളങ്ങര വീട്ടിൽ പൗലോസ്(61) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ തോട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒല്ലൂർ പള്ളിക്കു സമീപമുള്ള വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിൽ മാറ്റി.