വാഹനാപകടം; യുവാവ് മരിച്ചു
1376622
Friday, December 8, 2023 12:44 AM IST
ചെന്ത്രാപ്പിന്നി : എറണാകുളത്തു വച്ചുണ്ടായ വാഹനാപകടത്തിൽ ചെന്ത്രാപ്പിന്നി സ്വദേശി മരിച്ചു . ചെന്ത്രാപ്പിന്നി കണ്ണനാംകുളം റോഡിൽ സലഫി പള്ളിക്കടുത്ത് മേലറ്റത്ത് മജീദിന്റെ മകൻ സഹദ് (28) ആണ് മരിച്ചത്.
സഹദിന്റെ ബൈക്ക് റോഡിലെ ഹമ്പിൽ ചാടിയാണ് അപകടം ഉണ്ടായത്. എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.