ബൈക്ക് പോസ്റ്റിലിടിച്ച് യാത്രികൻ മരിച്ചു
1376621
Friday, December 8, 2023 12:44 AM IST
നന്തിക്കര: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലി ടിച്ച് യാത്രക്കാരൻ മരിച്ചു. കൊരട്ടി സ്വദേശി പേടിക്കാട്ട് വീട്ടിൽ റഷീദ്(47) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്ന് വന്ന ബൈക്ക് ദേശീയപാതയുടെ ഡിവൈഡറിലെ മിനി മാസ്റ്റ് വിളക്കിന്റെ തൂണിൽ ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റഷീദിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
കബറടക്കം ഇന്നു രാവിലെ ഒമ്പതിന് പെരുമ്പി ഹൈവേ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ: ജാസ്മിന്. മക്കള്‍: അല്‍ഷിഫ, ആഷിക്ക്. മരുമകന്: സാഫിയൂണ്.