നവവകേരള സദസ്: യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ തടങ്കലില്‍
1376410
Thursday, December 7, 2023 1:22 AM IST
ഇരിങ്ങാലക്കുട: നവകേരള സദസുമായി ബന്ധപ്പെട്ട് കരിങ്കൊടി പ്രതിഷേധം ഉയര്‍ത്തുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തു. 12 പേരെയാണ് കരുതല്‍ തടങ്കലിലെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അസ്ഹറുദ്ദീന് കളക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് സുബീഷ് കാക്കനാടന്, നിയുക്ത നിയോജക മണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീരാം ജയപാലന്, കെഎസ്യു നിയോജക മണ്ഡലം പ്രസിഡന്റ് റൈഹാന്‍ ഷബീര്‍, കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറി എം.എസ്. സതീഷ് എന്നിവരെയാണ് ഇന്നലെ രാവിലെ പതിന്നൊന്നരയോടെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പാര്‍ട്ടി ഓഫീസിന്റെ അടുത്തുള്ള ഹോട്ടലില്‍ നിന്നും ചായ കുടിച്ച് ഇറങ്ങുമ്പോഴാണ് മൂന്ന് ജീപ്പുകളിലായി എത്തിയ പോലീസ് സംഘം ഇവരെ കയറ്റി കൊണ്ടു പോയത്.
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രതിപക്ഷ നേതാവ് അഡ്വ. ശശികുമാര്‍ ഇടപ്പുഴ, ബ്ലോക്ക് ജനറല്‍ സെക്രട്ടറി അഡ്വ. സിജു പാറേക്കാടന്‍, സിദിഖ് പെരുമ്പിലായി, വിനോദ് തറയില്‍, സ്റ്റാലിന് വര്‍ഗീസ്, എന്‍.എം. രവി, കിരണ്‍ ഒറ്റാലി എന്നിവരെയും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത് കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു.
കൊടുങ്ങല്ലൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സന്ദർശനത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കളെ കൊടുങ്ങല്ലൂർ പോലീസ് കരുതൽ തടങ്കലിലാക്കി.
രാവിലെ വടക്കേ നടയിലെ കെ.ആർ. ബേക്കറിയിൽ ചായ കുടിക്കാനെത്തിയ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഇ.എസ്. സാബു, ഭാരവാഹികളായ സനിൽ സത്യൻ, സുനിൽ കളരിക്കൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ വിനോജ്കുമാർ, ഷിയാസ് ഇടവഴിക്കൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കരുതൽ തടങ്കലിലാക്കിയത്. പോലീസിന്റെ നടപടിയിൽ കോൺഗ്രസ് നേതാക്കളായ ടി.എം. നാസർ, അഡ്വ. വി.എം. മൊഹി മുദ്ദീൻ, പി.യു. സുരേഷ്കുമാർ, കെ.പി. സുനിൽകുമാർ, ഡിൽഷൻ കൊട്ടേക്കാട്, കെ എസ്. കമറുദ്ദീൻ എന്നിവർ പ്രതിഷേധിച്ചു.
മതിലകം: മതിലകത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. നവകേരള സദസിൽ എത്തുന്ന മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിക്കുമെന്ന സൂചനയെ തുടർന്നാണ് കോൺഗ്രസ് നേതാക്കളെ മതിലകം പാർട്ടി ഓഫീസായ രാജീവ് ഭവനിൽ നിന്നും അറസ്റ്റു ചെയ്തത്.
ഡിസിസി ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ, കോൺഗ്രസ് കയ്പമംഗലം ബ്ലോക്ക് പ്രസിഡന്റ് സുനിൽ പി. മേനോൻ, മണ്ഡലം പ്രസിഡന്റ് ടി.എസ്. ശശി, കോൺഗ്രസ് നേതാക്കളായ ഒ.എ. ജെൻട്രിൻ, ഇ.എസ്.നിയാസ്, ഇ.കെ. ബൈജു, കെ.വൈ. ഷക്കീർ, സുധീർ കാട്ടുപറമ്പിൽ, ഷാബു, അഷറഫ് തൈവളപ്പിൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ രജനീഷ് പാലപ്പറമ്പിൽ, ലിജേഷ് പള്ളായിൽ എന്നിവരാണ് കരുതൽ തടങ്കലിലായത്. വൈകീട്ടോടെ ഇവരെ വിട്ടയച്ചു.