സ്കൂള്‍ ബസിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
1376273
Wednesday, December 6, 2023 10:46 PM IST
ആളൂര്‍: ആളൂരില്‍ സ്കൂള്‍ ബസിടിച്ച് ബൈക്ക് യാത്രികനായ വയോധികന് മരിച്ചു. ഇരിങ്ങാലക്കുട പൊറത്തിശേരി കണ്ടംകുളത്തി വീട്ടില്‍ ആന്റണിയാണ് (71) മരിച്ചത്. ആളൂര്‍ കനാല്‍പാലത്തിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 4.30നാണ് അപകടം. ഉടന്‍ ചാലക്കുടി സെന്ര് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആളൂര്‍ പോലീസ് കേസെടുത്തു.