ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു മൂ​ലം നി​ക്ഷേ​പ തു​ക ല​ഭി​ക്കാ​ത്ത​തു​മൂ​ലം വി​ദ​ഗ്ധ ചി​കി​ത്സ കി​ട്ടാ​തെ മ​ര​ണ​പ്പെ​ട്ട ക​രു​വ​ന്നൂ​ര്‍ കൊ​ള​ങ്ങാ​ട്ടി​ല്‍ ശ​ശി​യു​ടെ കു​ടും​ബ​ത്തി​ന് ചി​കി​ത്സ​ക്ക് വ​ന്ന ക​ടം വീ​ട്ടാ​മെ​ന്ന് സു​രേ​ഷ്‌​ഗോ​പി വാ​ക്ക് ന​ല്‍​കി​യി​രു​ന്നു. കാ​റ​ള​ത്ത് കോ​ഫി ടൈം​സി​ന് എ​ത്തി​യ അ​ദ്ദേ​ഹം അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ മി​നി, സ​ര​സു, കു​മാ​ര​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍​ക്ക് തു​ക കൈ​മാ​റി വാ​ക്ക് പാ​ലി​ച്ചു.

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​കെ. അ​നീ​ഷ്‌​കു​മാ​ര്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൃ​പേ​ഷ് ചെ​മ്മ​ണ്ട, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍.​ആ​ര്‍. റോ​ഷ​ന്‍, ക​ര്‍​ഷ​ക മോ​ര്‍​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ആ​ര്‍. അ​ജി​ഘോ​ഷ്, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ക​വി​താ ബി​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജു കു​റ്റി​ക്കാ​ട്ട്, ര​തീ​ഷ് കു​റു​മാ​ത്ത്, രാ​മ​ച​ന്ദ്ര​ന്‍ കോ​വി​ല്‍​പ​റ​മ്പി​ല്‍, ആ​ര്‍​ച്ച അ​നീ​ഷ്, ടി.​ഡി. സ​ത്യ​ദേ​വ് എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.