‘ആയുര്‍വേദ മരുന്നിൽ എക്സൈസ് നിയന്ത്രണം നീക്കണം’
1376118
Wednesday, December 6, 2023 1:46 AM IST
ആയുര്‍വേദമരുന്ന് ഉത്പാദനത്തില്‍ എക്സൈസ് വകുപ്പിന്റെ നിയന്ത്രണം നീക്കണമെന്നായിരുന്നു അഷ്ടവൈദ്യന്‍ ഇ.ടി. നീലകണ്ഠന് മൂസിന്റെ ആവശ്യം. സാധാരണഗതിയില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങളില്ലെങ്കിലും മരുന്നുനിര്‍മാണം ദുരുപയോഗിക്കപ്പെടുന്ന സാഹചര്യമുള്ളതുകൊണ്ടാണ് നിയന്ത്രണങ്ങളെന്നു മുഖ്യമന്ത്രി പറഞ്ഞു. ആയുര്‍വേദ മരുന്നുകള്‍ക്കുമാത്രമായി പ്രത്യേക ഡ്രഗ്സ് കണ്ട്രോള് വിഭാഗം വേണമെന്ന ആവശ്യം പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രഭാത സദസില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്, വ്യാപാരപ്രമുഖരായ ടി.എസ്. കല്യാണരാമന്, ടി.എസ്. പട്ടാഭിരാമന്, ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്, ചലച്ചിത്രസംവിധായകന്‍ പ്രിയനന്ദനന്, നടന് ടി.ജി. രവി, ശ്രീരാമകൃഷ്ണമിഷന് പ്രതിനിധി സ്വാമി നന്ദാത്മജ, മണ്ണുത്തി ഓര്‍ത്തഡോക്സ് സഭ ബിഷപ് ഡ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, എഴുത്തുകാരന് അശോകന് ചെരുവില്‍, കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, കേരള ലളിതകല അക്കാദമി ചെയര്മാന് മുരളി ചീരോത്ത്, സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍, പ്രഫ. പി.സി തോമസ്, ഫാ. ആന്റണി വെട്ടത്തിപ്പറമ്പില്‍, ചിത്രകാരന് ഡാവിഞ്ചി സുരേഷ്, നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടര്‍ രമേഷ് കരിന്തലക്കൂട്ടം, ഫാ. ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, ജയരാജ് വാര്യര്‍, കലാമണ്ഡലം ക്ഷേമാവതി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആന്‍ഡ്രൂസ്, പ്രവാസിവ്യവസായി സി.പി സാലിഹ്, കര്‍ഷക അവാര്‍ഡ് ജേതാവ് കെ.എസ്. ഷിനോജ്, കാഴ്ചപരിമിതിയുള്ള, എംഎ മ്യൂസിക് റാങ്ക് ജേതാവ് വിഷ്ണുപ്രസാദ് തുടങ്ങി വിവിധ മേഖലകളില്‍പെട്ട മുന്നൂറോളം പേര് അതിഥികളായി പങ്കെടുത്തു.