നവകേരള ബസ് പുതിയ പാലം കയറി
1376114
Wednesday, December 6, 2023 1:46 AM IST
ഗുരുവായൂര്‍: ക്ഷേത്രനഗരിയിലെ പുതിയ മേല്‍പ്പാലത്തിലൂടെ സംസ്ഥാന മന്ത്രിസഭ യാത്ര നടത്തി. ചാവക്കാടു നടന്ന നവകേരളസദസ് കഴിഞ്ഞ് രാത്രി തൃശൂരിലേക്കും, ഇന്നലെ മണലൂർ മണ്ഡലത്തിലെ നവകേരളസദസിൽ പങ്കെടുക്കുന്നതിനും നവകേരള ബസ് പുതിയ പാലം കയറി.
കഴിഞ്ഞ 14നു മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലായിരുന്നു ഗുരുവായൂര്‍ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തത്. ഇന്നലെ തൃശൂരില്‍നിന്ന് ചൊവ്വല്ലൂര്പ്പടിയിലെത്തി ബ്രഹ്മകുളം വഴി മണലൂരിലേക്കു പോകാനായിരുന്നു തീരുമാനം. ഇന്നലെ രാവിലെ പെട്ടെന്നു പോലീസ് റൂട്ട് മാറ്റുകയായിരുന്നു. അതുകൊണ്ടാണ് യാത്ര മേൽപ്പാലം വഴിയാക്കിയത്.