സർക്കാർ എയ്ഡഡ് സ്കൂളുകളെ അവഗണിക്കുന്നു: മാർ പോളി കണ്ണൂക്കാടൻ
1375994
Tuesday, December 5, 2023 6:29 AM IST
മാള: സ്കൂളുകൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുമ്പോൾ എയ്ഡഡ് സ്കൂളുകൾ അവഗണിക്കപ്പെടുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് ബിഷപ് മാർ പോളി കണ്ണൂക്കാടൻ. മാള സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ രജതജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. എംപി, എംഎൽഎ ഫണ്ടുകൾ എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുവദിക്കാൻ സർക്കാർ തയാറാകണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
സ്കൂൾ മാനേജർ ഫാ. ജോർജ് പാറേമേൻ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എംപി സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട രൂപത കോർപറേറ്റ് മാനേജർ ഫാ. സീജോ ഇരിമ്പൻ, ഫാ. ജോസ് പന്തല്ലൂക്കാരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, ജനപ്രതിനിധികളായ എ.എ. അഷ്റഫ്, യദു കൃഷ്ണൻ, സാബു പോൾ, പിടിഎ പ്രസിഡന്റ് ക്ലിഫി കളപറമ്പത്ത്, മാനേജ്മെന്റ് പ്രതിനിധി ഡേവിസ് ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.