മോണ്‍. സക്കറിയാസ് വാഴപ്പിള്ളി അനുസ്മരണം നടത്തി
1375993
Tuesday, December 5, 2023 6:29 AM IST
ഇരിങ്ങാലക്കുട: മരിയാപുരം മലബാർ മിഷണറി ബ്രദേഴ്സ് സന്ന്യാസസമൂഹത്തിന്റെ സ്ഥാപകൻ മോണ്‍. സക്കറിയാസ് വാഴപ്പിള്ളിയുടെ 34-ാം ചരമവാർഷികം ആചരിച്ചു. ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രൊവിൻസിലെ കബറിടത്തിൽ സമൂഹബലിയും പ്രാർഥനാ ശുശ്രൂഷകളും നടന്നു. ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ചു.
മാർ തോമസ് വാഴപ്പിള്ളി, ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾമാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. വിൽസണ്‍ ഈരത്തറ, സുപ്പീരിയർ ജനറൽ ബ്രദർ ബാസ്റ്റ്യൻ കാരുവേലിൽ, ബ്രദർ ജോസ് ചുങ്കത്ത്, ഫാ. ജെയിൻ കടവിൽ, ഫാ. റോബി വളപ്പില, ഫാ. ഡേവിസ് കിഴക്കുംതല, ബ്രദർ ഗിൽബർട്ട് ഇടശേരി, വിൻസെന്റ് ചക്കാലക്കൽ എന്നിവർ പങ്കെടുത്തു.