മുനിസിപ്പൽ എൻജിനീയറെ ആക്രമിച്ചു: വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ
1375991
Tuesday, December 5, 2023 6:29 AM IST
ചാലക്കുടി: സ്ഥലം അളവെടുപ്പിന് എത്തിയ മുനിസിപ്പൽ എന്‍ജിനീയറെ ആക്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ.
നഗരസഭയിലെ അസി.എക്സി. എന്‍ജിനീയർ എം.കെ. സുഭാഷിനെ ആക്രമിച്ച കേസിലെ പ്രതി വി ഫോർ സംഘടനാനേതാവ് ചാലക്കുടി കൂവക്കാടൻ വീട്ടിൽ അരവിന്ദാക്ഷനെ(72)യാണ് പോലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഒക്ടോബർ 25നാണ് കേസിനാസ്പദമായ സംഭവം.
നഗരസഭയിലെ 21-ാം വാർഡിൽ സ്ഥിതിചെയ്യുന്ന സോളമൻ അപ്പാർട്ടുമെന്റിലെ സെപ്റ്റിക് ടാങ്കിന്റെ കുഴി പുറമ്പോക്കിലാണെന്ന് അരവിന്ദാക്ഷൻ ഓംബുഡ്സ്മാനിൽ പരാതി നൽകിയിരുന്നു. ഇതിൻപ്രകാരം മുനിസിപാലിറ്റി എന്‍ജിനീയറിംഗ് വിഭാഗത്തോട് സർക്കാർ സ്ഥലമളന്നു വിവരങ്ങൾ നൽകുവാൻ നിർദേശിക്കുകയും ചെയ്തു.
ഇതിനെ തുടർന്ന് അസി.എക്സി. എന്‍ജിനീയർ എം.കെ. സുഭാഷും ഓവർസിയർമാർമാരും സ്ഥലത്തെത്തി പരിശോധന നടത്തി വേസ്റ്റുകുഴി പുറമ്പോക്കിൽ അല്ലെന്ന് കണ്ടെത്തി. ഇതിൽ പ്രകോപിതനായ അരവിന്ദാക്ഷൻ പോലീസില്ലാതെ സ്ഥലം അളക്കുവാൻ സമ്മതിക്കില്ലെന്നു പറഞ്ഞ് എന്‍ജിനീയറെ ആക്രമിക്കുകയായിരുന്നു.