ഉച്ചഭക്ഷണ തുക കുടിശിക വരുത്തരുത്: കെഎസ്ടിഎ
1375990
Tuesday, December 5, 2023 6:29 AM IST
ഇരിങ്ങാലക്കുട: ബഹുസ്വര ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി കെഎസ്ടിഎ ഉപജില്ലാ സമ്മേളനം നടത്തി. ഉച്ചഭക്ഷണ തുക അതാത് മാസങ്ങളില്‍ തന്നെ നല്‍കണമെന്നും കേന്ദ്ര സർക്കാർ നല്‍കാനുള്ള കുടിശിക ഉടന്‍ നല്‍കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് കെ.കെ. താജ്ദ്ദീന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ബി. സജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സി. അംഗം ഡോ. എന്‍.ജെ. ബിനോയി സംഘടനാരേഖ അവതരിപ്പിച്ചു.
ടി.എസ്. സജീവന്, ദീപാ ആന്റണി, പി.ജി. ഉല്ലാസ്, അനില്‍കുമാര്‍ തെക്കേടത്ത് എന്നിവര്‍ അഭിവാദ്യം നേര്‍ന്നു. ഭാരവാഹികളായി കെ.കെ. താജുദ്ദീന് - പ്രസിഡന്റ്, കെ.വി. വിദ്യ - സെക്രട്ടറി, സി.വി. പ്രവീണ്‍- ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.