ലത്തീൻ പള്ളിയിൽ ഇടവകസംഗമം
1375982
Tuesday, December 5, 2023 6:28 AM IST
തൃശൂർ: തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ പള്ളിയിൽ ഇടവകസംഗമം "ഫാമിലിയ 2023' നടത്തി. ആയിരത്തി എണ്ണൂറോളം കുടുംബങ്ങൾ പങ്കെടുത്തു.
വികാരി ഫാ. ജോഷി മുട്ടിക്കൽ പതാക ഉയർത്തി. തുടർന്നുനടന്ന ദിവ്യബലിക്ക് ഫാ. ജോസഫ് ഒളാട്ടുപുറം മുഖ്യകാർമികത്വം വഹിച്ചു. ഫാ. റോക്കി റോബി കളത്തിൽ വചനസന്ദേശം പങ്കുവച്ചു.
ഇടവകസംഗമത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. ആൻസ് ആന്റണി പല്ലിശേരി അനുഗ്രഹപ്രഭാഷണം നടത്തി. സിനിമ - സീരിയൽ താരം ലിഷോയ് മുഖ്യാതിഥിയായിരുന്നു.
കൗണ്‍സിലർ സിന്ധു ചാക്കോള ആശംസകളർപ്പിച്ചു സംസാരിച്ചു. സെന്റ് ജോസഫ് കോണ്‍വെന്റ് സുപ്പീരിയർ സിസ്റ്റർ സ്മിത സിഎസ്എസ്ടി വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഇടവകയിലെ പ്രതിഭകളെ ആദരിച്ചു. കേന്ദ്രസമിതി പ്രസിഡന്റ് റോയ് മണ്‍പുരക്കൽ, പാരിഷ് കൗണ്‍സിൽ സെക്രട്ടറി അഗസ്റ്റിൻ തേങ്ങാപുരക്കൽ എന്നിവർ പ്രസംഗിച്ചു. ഇടവകസംഗമം ജനറൽ കണ്‍വീനർ ബെന്നി ചക്കാലക്കൽ നന്ദി പറഞ്ഞു.
ഉച്ചയ്ക്കുശേഷം നടന്ന മോട്ടിവേഷൻ ടോക്കിനു ഫാ. ഡിയോണ്‍ തോമസ് നേതൃത്വം നൽകി. തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറി.