പൈപ്പുപൊട്ടി കുടിവെള്ളം ഇല്ലാതായിട്ട് ആറുദിവസം; ഇടവഴി തോടായി
1375704
Monday, December 4, 2023 2:02 AM IST
മേലൂർ: പൈപ്പുപൊട്ടി കുടിവെള്ളം ഇല്ലാതായിട്ട് ആറുദിവസം. കുറുപ്പം നാലാംവാർഡിൽ കൊടിമരം സ്റ്റോപ്പിനു സമീപം കെഎസ്ഇബി വൈദ്യുതി പോസ്റ്റ് മാറ്റിയിടുവാൻ കുഴിയെടുത്തപ്പോഴാണ് ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടിയത്. വെള്ളം ഇല്ലാത്ത ദിവസമായിരുന്നതിനാൽ നാട്ടുകാർ സംഭവമറിഞ്ഞില്ല. പോസ്റ്റിനടിയിലൂടെ എത്തിയ വെള്ളം പ്രദേശത്തെ ആറു വീട്ടുകാർക്ക് സഞ്ചരിക്കേണ്ട ഇടവഴിയിലൂടെ ഒഴുകിപ്പോവുകയാണ്.
പ്രശ്നപരിഹാരത്തിനായി വാർഡ് മെംബറെ അറിയിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയാൻ താത്പര്യക്കുറവ് പ്രകടിപ്പിക്കുന്നതായും കോൺഗ്രസ് 130 -ാം ബൂത്ത് പ്രസിഡന്റ് ലൂസി വർഗീസ് ആരോപിച്ചു.