ടൈലേഴ്സ് അസോസിയേഷൻ കൺവൻഷൻ നടത്തി
1375701
Monday, December 4, 2023 2:02 AM IST
കൊപ്രക്കളം: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെന്ത്രാപ്പിന്നി യൂണിറ്റ് കൺവൻഷൻ നടത്തി. കൺവൻഷൻ എകെടിഎ ജില്ലാ വൈസ് പ്രസിഡന്റ് ജോസ് തേറാട്ടിൽ ഉദ്ഘാടനംചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. യൂണിറ്റ് സെക്രട്ടറി ഇ.പി. ജെയിംസ് റിപ്പോർട്ടും ട്രഷറർ ഹസീന കണക്കും ഏരിയാ സെക്രട്ടറി ബിന്ദു ഷാജി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
ഗീത മോഹൻദാസ്, ടി.എസ്. ബേബി, നസീറ മുഹമ്മദ്, പി.ആർ. ഓമന എന്നിവർ പ്രസംഗിച്ചു.