കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്
1375699
Monday, December 4, 2023 2:02 AM IST
ശ്രീനാരായണപുരം: കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി കയ്പമംഗലം മണ്ഡലംതല വിതരണ ഉദ്ഘാടനംനടന്നു. ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനംചെയ്തു. മൂന്നു സർക്കാർ വിദ്യാലങ്ങളിലെ എട്ടാംക്ലാസിലെയും ഒമ്പതാംക്ലാസിലെയും മുഴുവൻ കുട്ടികൾക്കാണ് അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളെയും ഒരുകിലോ തീറ്റയും ആവശ്യമായ മരുന്നും വിതരണംചെയ്തത്. കെഎസ്പിഡിസി ചെയർമാൻ പി.കെ. മൂർത്തി അധ്യക്ഷതവഹിച്ചു. കെഎസ്ഡിസി എംഡി
ഡോ.പി. സെൽവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. മോഹനൻ, കെ.പി. രാജൻ, വൈസ് പ്രസിഡന്റുമാരായ സന്തോഷ് കോരുചാലിൽ, ഫൗസിയ ഷാജഹാൻ, ജില്ലാപഞ്ചായത്ത് മെംബർ സുഗത ശശിധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ. അയ്യൂബ്, സാറാബി ഉമ്മർ, നജ്മൽ സക്കീർ തുടങ്ങിയവർ പ്രസംഗിച്ചു.