സത്യന് സ്മൃതി പുരസ്കാരം ജയരാജ് വാര്യർ ഏറ്റുവാങ്ങി
1375698
Monday, December 4, 2023 2:02 AM IST
ചിറ്റിശേരി: സത്യന് സ്മാരക വായനശാലയുടെ സത്യന് സ്മൃതി പുരസ്കാരം ജയരാജ് വാര്യർ ഏറ്റുവാങ്ങി. നടൻ ടി.ജി. രവി പുരസ്കാര സമർപ്പണം നടത്തി. 7,500 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. വായനശാല വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങ് മുൻമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
ശശിധരൻ നടുവിൽ, വായനശാല സെക്രട്ടറി ഹരിദാസ് എറവക്കാട്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സി. അംഗം ഇ.ആര്. ശാസ്ത്രധര്മന് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് എറവക്കാട് രംഗമുദ്ര നാടകവേദിയുടെ നാടകം അവതരിപ്പിച്ചു. വായനശാല വാര്‍ഷികം വെള്ളിയാഴ്ച കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ദിലീപന് രംഗമുദ്ര അധ്യക്ഷനായി.