സിപിഎം അക്രമം: കോൺഗ്രസ് പ്രതിഷേധിച്ചു
1375695
Monday, December 4, 2023 2:02 AM IST
ചാവക്കാട്: മഹിളാ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ഡിസിസി മുൻ പ്രസിഡന്റ് ഒ. അബ്ദുറഹ്മാൻകുട്ടി ഉദ്ഘാടനം ചെയ്തു. തുടർന്നു നടത്തിയ പൊതുസമ്മേളം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
ചാവക്കാട്ടെ സമാധാന അന്തരീക്ഷം തകർക്കുന്നത് എംഎൽഎയാണെന്ന് ജോസ് വള്ളൂർ ആരോപിച്ചു. ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ അംഗം സി.എ. ഗോപപ്രതാപൻ, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നിർമല, പി.വി. ബദറുദ്ദീൻ, കെ.വി. ഷാനവാസ്, എം.എസ്. ശിവദാസ് എന്നിവർ പ്രസംഗിച്ചു.