മണലൂരിൽ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു
1375694
Monday, December 4, 2023 2:02 AM IST
കാഞ്ഞാണി: മണലൂർ കമ്പനിപടിക്ക് തെക്കുഭാഗം പാലാഴി റോഡിലേക്കു തിരിയുന്ന ജംഗ്ഷനു സമീപം വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി രണ്ടാഴ്ചയോളമായി ശുദ്ധജലം പാഴാകുന്നു.
സമീപവാസികളും ജനപ്രതിനിധികളും വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർക്കു പരാതികൾ നൽകിയെങ്കിലും ഇതുവരെയും ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് ആക്ഷേപം.
നാളെ മുഖ്യമന്ത്രി നവകേരള സദസിന്റെ ഭാഗമായി പാവറട്ടിയിൽ എത്തുമ്പോൾ ഇതേക്കുറിച്ച് പരാതി നൽകുമെന്ന് മണലൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐ നേതാവുമായ കെ.വി. വിനോദൻ പറഞ്ഞു.