ഭിന്നശേഷിദിന കായികമേള: പോപ്പ് പോൾ മേഴ്സി ഹോമിന് ഓവറോൾ
1375692
Monday, December 4, 2023 2:02 AM IST
തൃശൂർ: ഭിന്നശേഷി ദിന കായികമേളയിൽ പെരിങ്ങണ്ടൂർ പോ പ്പ് പോൾ മേഴ്സി ഹോം ഓവറോൾ നേടി. ഈ വർഷത്തെ മികച്ച സ്ഥാപനത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ പോപ്പ് പോൾ മേഴ്സി ഹോമിനെ സമ്മേളനത്തിൽ അനുമോദിച്ചു. സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തോപ്പ് സ്റ്റേഡിയത്തിലായിരുന്നു ഭിന്നശേഷി ദിനാചരണാഘോ ഷം. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ ദിനാചരണത്തി ന് ആരംഭം കുറിച്ചു. മുപ്പതോളം സ്ഥാപനങ്ങളിൽ നിന്നും 600 ലധികം ഭിന്നശേഷിക്കാർ പങ്കെടുത്തു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണൽ ലാലി ജെയിംസ് അധ്യക്ഷത വഹിച്ചു.