ബിജെപി വിജയം: നഗരത്തിൽ ആഹ്ലാദ പ്രകടനം
1375691
Monday, December 4, 2023 2:02 AM IST
തൃശൂർ: മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ വിജയത്തിൽ ബിജെപി നഗരത്തിൽ ആഹ്ലാദം പ്രകടനം നടത്തി.
സുരേഷ് ഗോപിയും പ്രകടനത്തിൽ പങ്കെടുത്തു. ഇന്നലെ നേടിയ വിജയം കേരളത്തിലും ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രവർത്തകർ സുരേഷ് ഗോപിയെ തലപ്പാവണിയിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, ബിഡിജെഎസ് നേതാവ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, എം.എസ്. സമ്പൂർണ, അഡ്വ. രവികുമാർ ഉപ്പത്ത്, ബിജോയ് തോമസ്, കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, എൻ.ആർ. റോഷൻ, ടോണി ചാക്കോള, രഘുനാഥ്. സി. മേനോൻ, എൻ. പ്രസാദ് എന്നിവർ നേതൃത്വം നൽകി.