ദേവാലയങ്ങളിൽ തിരുനാൾ
1375179
Saturday, December 2, 2023 2:07 AM IST
വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ്
സേവ്യേഴ്സ് ഫൊറോന ദേവാലയം
വടക്കാഞ്ചേരി: സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ 471-ാം മരണത്തിരുനാളിനു കൊടിയേറി. വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നി തിരുക്കർമങ്ങൾക്കുശേഷം ഫൊറോന വികാരി റവ.ഡോ. ആന്റണി ചെമ്പകശേരി കൊടിയേറ്റം നിർവഹിച്ചു. നാളെ രാവിലെ 5.45ന് വിശുദ്ധ കുർബാന, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, നേർച്ചഭക്ഷണം ആശീർവദിക്കൽ. തുടർന്ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, 8.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം. ഫാ. ഫ്രാൻസിസ് തലക്കോട്ടൂർ മുഖ്യകാർമികനാകും. രാവിലെ 10.30നും വൈകീട്ട് 5.30നും വിശുദ്ധ കുർബാനകൾ ഉണ്ടാകും. രാവിലെ മുതൽ സൗജന്യ ശ്രാദ്ധയൂട്ട് ഉണ്ടാകും.
ചടങ്ങുകൾക്ക് വികാരി റവ.ഡോ. ആന്റണി ചെമ്പകശേരി, അസി.വികാരി ഫാ. മേജോ മങ്ങാട്ടിളയൻ, കൈക്കാരൻമാരായ ജോയ് ചിറ്റിലപ്പിള്ളി, ജോസഫ് പൊട്ടംപ്ലാക്കൽ, ജോൺസൻ പുത്തൂക്കര, ഷാജു ചൊവ്വല്ലൂർ എന്നിവർ നേതൃത്വം നൽകും.
വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫൊറോന ദേവാലയം
വേലൂര്‍: സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫൊറോന ദേവാലയത്തില്‍ ഫ്രാന്‍സിസ് സേവ്യറിന്റെ ഓര്മ ത്തിരുനാളിന് കൊടിയേറി. ഇടവകവികാരി ഫാ. റാഫേല്‍ താണിശേരി കൊടിയേറ്റ് നിര്‍വഹിച്ചു. ഞായറാഴ്ചയാണ് ഓര്‍മത്തിരുനാളും ഇടവകദിനവും. ഞായറാഴ്ച രാവിലെ ആറിനുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കലും 9.30ന് ആഘോഷമായ റാസ കുര്‍ബാനയും തുടർന്ന് ഊട്ടുനേർച്ച ആശീർവാദവും ഉണ്ടായിരിക്കും.
റാസാ കുർബാനയ്ക്ക് ഫാ. ബില്‍ജു വാഴപ്പിള്ളി മുഖ്യകാര്‍മികനും ഫാ. പ്രസാദ് കുരിശിങ്കല്‍ സഹകാര്മികനുമാകും. ഫാ. വിനയ് വര്‍ഗീസ് തിരുനാള്‍ സന്ദേശം നല്‍കും. ഇടവകവികാരി ഫാ. റാഫേല്‍ താണിശേരി, അസി.വികാരി ഫാ. ജീന്‍ ചിറയത്ത്, ഊട്ടുനേര്‍ച്ച കണ്‍വീനര്‍ തോമസ് ചീരമ്പന്‍, ജോയിന്റ് കണ്‍വീനര്‍മാരായ അലക്സ് ഇമ്മട്ടി, സി.ജെ. ഫ്രാന്‍സിസ്, കൈക്കാരന്മാരായ ജസ്റ്റിന് നീലങ്കാവില്‍, സൈമണ്‍ ഒലക്കേങ്കില്‍, ഡൊമിനി മുളയ്ക്കല്‍, നിധിന് അറയ്ക്കല്‍, തിരുനാള്കണ്വീനര് സാബു കുറ്റിക്കാട്ട് എന്നിവര്‍ തിരുനാൾ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കും.