വികസിത് ഭാരത് സങ്കൽപ്പ് യാത്ര
1375178
Saturday, December 2, 2023 2:07 AM IST
തിരുവില്വാമല: കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതികളുടെ പൂർത്തീകരണത്തിനും വികസനം എല്ലാ വരിലും എത്തിക്കുന്നതിന്റെ ഭാഗമായും സംഘടിപ്പിച്ച വികസിത് ഭാരത് സങ്കൽപ്പ യാത്ര ആവേശമായി. ക്ഷേത്രം ബസ് സ്റ്റാൻഡിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ പ്രധാനമന്ത്രിയെ ലൈവ് സ്ക്രീനിൽ കാണിച്ചു. വികസനകാര്യങ്ങളെ കുറിച്ചുളള പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ലൈവായി മറുപടി നൽകുമെന്നു പറഞ്ഞിരുന്നെങ്കിലും പ്രധാനമന്ത്രിയുമായി സംസാരിക്കാൻ അവസരം ലഭിച്ചില്ല.
പകരം ചോദ്യങ്ങൾ എഴുതി നൽകുകയായിരുന്നു. കേന്ദ്ര ഗ്രാമവികസന സഹമന്ത്രി ഫഗൻ സിംഗ് ഗുലസ്തേ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. ഉദയൻ, എസ്ബിഐ ഗുരുവായൂർ റീജണൽ മാനേജർ എസ്. അഭിമുത്ത്, ലീഡ് ഡിസ്ട്രിക്ട് മാനേജർ മോഹനചന്ദ്രൻ, നബാർഡ് ഡിഡിഎം സെബിൻ ആന്റണി, ഡോ. എ.ആർ. അനീന, സജി തോമസ്, സതീഷ് കുമാർ, മഞ്ജു, എസ്ബിഐ തിരുവില്വാമല ബ്രാഞ്ച് മാനേജർ മമിത പെരിഞ്ചേരി, എ. അജിത എന്നിവർ സംസാരിച്ചു.