എക്യുമെനിക്കൽ ഫെലോഷിപ്പ് വാർഷികം ആഘോഷിച്ചു
1375177
Saturday, December 2, 2023 2:07 AM IST
കുന്നംകുളം: എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ 19-ാംവാർഷികവും സംയുക്ത ക്രിസ്മസ് ആഘോഷവും ബഥനി സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനിസഭ കുന്നംകുളം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ദേവമാതാ പ്രൊവിൻഷ്യൽ ഫാ. ഡേവി കാവുങ്ങൽ സിഎംഐ അധ്യക്ഷത വഹിച്ചു. കെഇഎഫ് കൺവീനർ ഫാ. രൻജിത്ത് അത്താണിക്കൽ സിഎംഐ റിപ്പോർട്ട് അവതരിപ്പിച്ചു.
കുന്നംകുളം സെന്റ് പോൾസ് സിഎസ്ഐ ചർച്ച് വികാരി റവ. ഷിബുമോൻ, ചിറളയം സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് താഴത്തേൽ, കുന്നംകുളം ബഥനി ആശ്രമം സുപ്പീരിയർ ഫാ. ബെഞ്ചമിൻ ഒഐസി, മലബാർ സ്വതന്ത്ര സുറിയാനിസഭയിലെ ഫാ. സക്കറിയ, ആഘോഷകമ്മിറ്റി കൺവീനർ എം.ആർ. ആന്റോ, കെ.സി. ലോപ്സൺ എന്നിവർ പ്രസംഗിച്ചു.
എക്യുമെനിക്കൽ ഫെലോഷിപ്പ് നടത്തിയ ബൈബിൾ കോഴ്സിന്റെ സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.