ജൂബിലിയിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു
1375175
Saturday, December 2, 2023 2:07 AM IST
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ലോക എയ്ഡ്സ് ദിനാചരണം ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. പോൾ ചാലിശേരി ഉദ്ഘാടനം ചെയ്തു. ഡോ. രമേഷ് ബാസ്കർ, ഡോ. പി.സി. ഗിൽവാസ്, ഡോ. പ്രവീണ്‍ലാൽ കുറ്റിച്ചിറ എന്നിവർ പ്രസംഗിച്ചു.
ജൂബിലി കമ്യൂണിറ്റി മെഡിസിൻ വിഭാഗം സെലക്സ് മാളിൽ ബോധവത്കരണത്തിന്റെ ഭാഗമായി ഫ്ളാഷ്മോബും തെരുവ് നാടകവും അവതരിപ്പിച്ചു. ഡോ. രമ മേനോൻ, ഡോ. ലോല രാമചന്ദ്രൻ, ജബുൻ ജോസ് തുടങ്ങിയവർ ക്ലാസുകൾ എടുത്തു.
ബോധവത്കരണ റാലി
എരുമപ്പെട്ടി: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് ഉദ്ഘാടനംചെയ്തു
.
പിടിഎ പ്രസിഡന്റ് ഹേമ ശശികുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ഇ. സുഷമ അധ്യക്ഷയായി.