തിരുനാളിന് കൊടിയേറി
1375173
Saturday, December 2, 2023 2:07 AM IST
കരാഞ്ചിറ: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഇടവക ദേവാലയത്തില്‍ തിരുനാളിനും ഊട്ടുനേര്‍ച്ചയ്ക്കും കൊടിയേറി. വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ കൊടിയേറ്റ് നിര്‍വഹിച്ചു. ഇന്ന് രാവിലെ 6.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന. തിരുനാള്‍ദിനമായ നാളെ രാവിലെ ആറിന് ദിവ്യബലി. ഒമ്പതിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. റെനില്‍ കാരാത്ര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഷാജു ചിറയത്ത് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വന്ദനം. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ നേര്‍ച്ച ഊട്ട് എന്നിവ നടക്കും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, കൈക്കാരന്മാരായ എലുവത്തിങ്കല്‍ ജോസ് ബിജു, തെക്കേക്കര വര്‍ഗീസ് ജീസന്‍, ജനറല്‍ കണ്‍വീനര്‍ കൊമ്പന് ആന്റണി റാഫി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ചേരമാൻപറമ്പ് കപ്പേളയിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിന് കത്തീഡ്രൽ വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ കൊടിയുയർത്തി. സഹവികാരി ഫാ. അനിഷ് പുത്തൻപറമ്പിൽ, ഫാ. ലിജു കളത്തിൽ, ഫാ. ലെനിൻ, ഡീക്കൻ ജോമിറ്റ് നടുവിലവീട്ടിൽ എന്നിവർ സംബന്ധിച്ചു. ഞാറാഴ്ച രാവിലെ 9.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ചാൻസലർ ഡോ. ബെന്നി വാഴക്കൂട്ടത്തിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, ഊട്ടുസദ്യ എന്നിവയുണ്ടാകും.