കുടിവെള്ള ക്ഷാമം: പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാർച്ച്
1375172
Saturday, December 2, 2023 2:07 AM IST
പള്ളിനട: ശ്രീനാരായണപുരം പഞ്ചായത്തിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിനെതിരെ ബിജെപി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബിജെപി ജില്ലാ കമ്മിറ്റി അംഗം കെ.പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ബിജെപി ശ്രീനാരായണപുരം കിഴക്കൻ മേഖല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് മംഗലത്ത് അധ്യക്ഷനായിരുന്നു. കിഴക്കൻ മേഖലയിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാട്ടർ ടാങ്ക് വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.