ചിട്ടയായ ജീവിതത്തിലൂടെ കാന്‍സര്‍ നിയന്ത്രിക്കാം: ഡോ. ഗംഗാധരന്
1375169
Saturday, December 2, 2023 2:07 AM IST
ഇരിങ്ങാലക്കുട: മാറുന്ന ഭക്ഷണ സംസ്കാരവും വ്യായാമരഹിതമായ ജീവിതചര്യകളും കാന്‍സര്‍ രോഗത്തിന്റെ വ്യാപനത്തിന് കാരണമായിട്ടുണ്ടെന്നും ചിട്ടയായ ജീവിതക്രമവും ഭക്ഷണരീതികളും പരിശീലിക്കുന്നതിലൂടെ കാന്‍സര്‍ മഹാമാരിയെ നിയന്ത്രണ വിധേയമാക്കാമെന്നു ഡോ.വി.പി. ഗംഗാധരന്.
സംസ്ഥാന സര്‍ക്കാരിന്റെ 2023ലെ കേരളശ്രീ അവാര്‍ഡ് ജേതാവായ ഡോ.വി.പി. ഗംഗാധരന് മാതൃകലാലയമായ ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്റ്റ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയും ഇകെഎന്‍ സെന്ററും സംയുക്തമായിട്ടാണ് അനുമോദനയോഗം സംഘടിപ്പിച്ചത്. ചടങ്ങില്‍ കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, ഇകെഎന്‍ സെന്റര്‍ പ്രസിഡന്റ് ഡോ. മാത്യു പോള്‍ ഊക്കന്‍, പൂര്‍വവിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്റ് ജെയ്സണ്‍ പാറേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.