എയ്ഡ്സ് ദിനാചരണം
1375167
Saturday, December 2, 2023 2:07 AM IST
തൃശൂർ: സമൂഹങ്ങള്‍ നയിക്കട്ടെ എന്ന സന്ദേശവുമായി എയ്ഡ്സ് ദിനാചരണം നടത്തി. വിമലാ കോളജില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിര്‍വഹിച്ചു.
എയ്ഡ്സിനെതിരായ പ്രവര്‍ത്തനങ്ങളില്‍ സേവനം ചെയ്യുന്ന എന്‍എസ്എസ് വോളന്റിയേഴ്സിനെയും ആരോഗ്യ പ്രവര്‍ത്തകരെയും ചടങ്ങില്‍ അനുമോദിച്ചു. എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി വിമലാ കോളജ് മുതല്‍ കേരള പോലീസ് അക്കാദമി വരെ നടന്ന വിളംബര റാലി ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. രേഖ ഗോപിനാഥ് ഫ്ളാഗ് ഓഫ് ചെയ്തു. റാലിയില്‍ വിജയികളായ തൃശൂര്‍ സെന്റ് മേരീസ് കോളജ്, വിമല കോളജ്, കേരളവര്‍മ കോളജ് (യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാർ) എന്നിവര്‍ക്കുള്ള സമ്മാനദാനവും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നല്കി. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന എയ്ഡ്സ് പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോര്പറേഷന് ഡിവിഷന് കൗണ്‍സിലര്‍ രാധിക അശോകന് അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന വിശിഷ്ടാതിഥിയായി. ആരോഗ്യ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ് കുമാര്‍, ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. രേഖ ഗോപിനാഥ്, വിമല കോളജ് പ്രിന്‍സിപ്പൽ സിസ്റ്റര്‍ ബീന ജോസ്, ജില്ലാ എജ്യുക്കേഷന്‍ ആൻഡ് മീഡിയ ഓഫീസര്‍ പി.എ. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.