ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയം തിരിച്ചടിയാകും: രാജീവ് ചന്ദ്രശേഖർ
1375166
Saturday, December 2, 2023 2:07 AM IST
തൃശൂര്‍: അറബ് രാജ്യങ്ങള്‍ പോലും അനുമതി നിഷേധിച്ച ഹമാസ് ഭീകരര്‍ക്ക് കേരളത്തില്‍ പ്രസംഗിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തത് ദേശസുരക്ഷയെ ബാധിക്കുന്ന കൊടുംകുറ്റമാണ്. കേരളത്തിലെ കുട്ടികളെ മതമൗലികവാദത്തിലേക്കും ഭീകരതയിലേക്കും നയിക്കാനേ ഇത്തരം നിലപാടുകള്‍ സഹായിക്കൂവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കോര്‍പറേഷനു മുന്നില്‍ എന്‍ഡിഎ സംഘടിപ്പിച്ച ഭീകരവിരുദ്ധ സദസ് ഉദ്ഘാടനം ചെയ്യുകയയിരുന്നു കേന്ദ്രമന്ത്രി.
നാല് വോട്ടിനു വേണ്ടി കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും കാണിക്കുന്ന മതപ്രീണനം കേരളത്തിലെ സാമൂഹ്യജീവിതത്തെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്കുമാര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അതുല്യ ഘോഷ് വെട്ടിയാട്ടില്‍, സംസ്ഥാന സെക്രട്ടറി എ.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.