ജില്ലാ കലോത്സവത്തിന് തൃശൂർ ഒരുങ്ങി
1375163
Saturday, December 2, 2023 2:07 AM IST
തൃശൂർ: റവന്യൂ ജില്ലാ കലോത്സവ പന്തൽ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പന്തൽ കാൽ നാട്ടു കർമം ടി.എൻ. പ്രതാപൻ എംപി നിർവഹിച്ചു. തൃശൂർ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പന്തൽ കമ്മിറ്റി ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. വി.എം. മുഹമ്മദ് ഗസാലി അധ്യക്ഷത വഹിച്ചു. തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷാജിമോൻ മുഖ്യപ്രഭാഷണം നടത്തി. ആറ് മുതൽ ഒമ്പതു വരെ തൃശൂരിലെ 17 വേദികളിലായാണ് കലോത്സവം നടക്കുക. ഭക്ഷണ പന്തലിനു പുറമെ തൃശൂർ നഗരം കേന്ദ്രീകരിച്ച് വിവിധ സ്കൂളുകളിലാണ് വേദികൾ ഒരുങ്ങുന്നത്.
ഉദ്ഘാന - സമാപനസമ്മേളനങ്ങൾ ഹോളി ഫാമിലി ഗേൾസ് ഹൈസ്കൂളിൽ നടക്കും. തൃശൂർ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. വിജയലക്ഷ്മി, പ്രധാന അധ്യാപിക ഡോ. കെ.കെ.പി. സംഗീത , മോഡൽ ഗേൾസ് പ്രധാന അധ്യാപിക ബിന്ദു മേനോൻ, വിവിധ സബ് കമ്മിറ്റി കൺവീനർമാരായ പി.പി. ജമാൽ, കെ. ജെസ്ലിൻ ജോർജ് , എൻ.കെ. രമേഷ്, ജൂഡി ഇഗ്നേഷ്യസ്, അനന്ത കൃഷ്ണൻ , ജോൺസൺ നമ്പഴിക്കാട്, സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി കൺവീനർ എം.എ. സാദിഖ്, ജോയിന്റ് കൺവീനർ മുഹ്സിൻ പാടൂർ എന്നിവർ പ്രസംഗിച്ചു.