ചാവക്കാട് നഗരസഭയിൽ ആടു ഗ്രാമത്തിനു തുടക്കം
1374839
Friday, December 1, 2023 1:36 AM IST
ചാവക്കാട്: നഗരസഭയുടെ 2023-24 വർഷത്തെ മൂന്നു മൃഗസംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം എൻ.കെ. അക്ബർ എംഎൽഎ നിർവഹിച്ചു. നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് അധ്യക്ഷയായിരുന്നു. വനിത ആടു ഗ്രാമപദ്ധതി മുഖേന രണ്ടു പെണ്ണാടുകളെ 50 ശതമാനം സബ്സിഡിയോടു കൂടെ വിതരണം ചെയ്തു. ചാവക്കാട് നഗരസഭയിലെ അതിദരിദ്രരായിട്ടുള്ള വനിതകൾക്കു ജീവനോപാധി എന്ന നിലയിൽ രണ്ട് പെണ്ണാടുകളെ തികച്ചും സൗജന്യമായി വിതരണം ചെയ്തു.
200 വനിതകൾക്ക് അഞ്ച് മുട്ടക്കോഴികളെ വീതം സൗജന്യമായി വിതരണം ചെയ്തു. സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ ജി. ശർമിള റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവ, ബുഷ്റാ ലത്തീഫ്, അഡ്വ. എ.വി. മുഹമ്മദ് അൻവർ, പി.എസ്. അബ്ദുൽ റഷീദ്, കൗൺസിലർമാരായ എം.ആർ. രാധാകൃഷ്ണൻ, കെ.വി. സത്താർ എന്നിവർ പ്രസംഗിച്ചു.