ഇരിങ്ങാലക്കുട രൂപതയുടെ മാര്‍തോമാ തീര്‍ഥാടനം മൂന്നിന്
1374833
Friday, December 1, 2023 1:36 AM IST
ഇരിങ്ങാലക്കുട: ഭാരത അപ്പസ്തോലനായ ക്രിസ്തുശിഷ്യന് മാര്‍ തോമാശ്ലീഹായുടെ പാദസ് പര്‍ശത്താല്‍ പവിത്രമായ കൊടുങ്ങല്ലൂരിലേക്ക് ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന മാര്‍തോമ തീര്‍ത്ഥാടനത്തില്‍ ഇത്തവണയും ആയിരങ്ങള്‍ അണിനിരക്കും. മാര്‍ തോമാശ്ലീഹായുടെ 1971 മത്തെ ഭാരത പ്രവേശന തിരുനാളിനോടനുബന്ധിച്ചാണു തീര്‍ഥാടനം.
വിശ്വാസ പ്രഘോഷണത്തിന്റെയും കൂട്ടായ്മയുടെയും പ്രഖ്യാപനമായുള്ള പദയാത്ര മൂന്നിന് ഇരിങ്ങാ ലക്കുട കത്തീഡ്രല്‍ അങ്കണത്തില്‍ നിന്ന് രാവിലെ 6.30ന് ആരംഭിക്കും.
രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നയിക്കുന്ന പദയാത്ര 18 കിലോമീറ്ററോളം പിന്നിട്ട് 10.45ന് കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് സാന്തോം നഗറിലെത്തും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി, ആത്മീയ കലാവിരുന്ന്, സ്നേഹവിരുന്ന് എന്നിവയുണ്ടാകും.
രൂപതയിലെ 141 ഇടവകകളില്‍ നിന്ന് വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളും ഈ വര്‍ഷം മതബോധനത്തില്‍ പന്ത്രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നവരും വൈദികരും സന്യസ്തരു മാണ് പദയാത്രയില്‍ പങ്കാളികളാവുക.
തീര്‍ഥാടനവേദിയില്‍ അവരോടൊപ്പം വിവിധ മതങ്ങളുടെ സംഗമവേദിയായ പുരാതന മുസിരിസെന്ന കൊടുങ്ങല്ലൂര്‍ പ്രദേശത്തെ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും കല്‍വിളക്കില്‍ ദീപങ്ങള്‍ തെളിയിക്കും.
വികാരി ജനറാളും ചെയര്‍മാനുമായ മോണ്‍. ജോസ് മാളിയേക്കല്‍, ജനറല്‍ കണ്‍വീനറും ചാന്സല റുമായ ഫാ. കിരണ്‍ തട്ട്ല എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ തീര്‍ത്ഥാടനത്തിനു നേതൃത്വം നല്കുന്നു.