കൊരട്ടി എൽഎഫ് കോൺവന്റ് എച്ച്എസ്എസിൽ പ്ലാറ്റിനം ജൂബിലി സമാപനവും വാർഷികവും
1374829
Friday, December 1, 2023 1:36 AM IST
കൊരട്ടി: എൽഎഫ് കോൺവന്റ്് ഹയർസെക്കൻഡറി സ്കൂളിൽ 76-ാമത് വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലിയുടെ സമാപനവും നടന്നു. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
എസ്എച്ച് പ്രൊവിൻസ് വികാർ പ്രൊവിൻഷ്യാൾ സിസ്റ്റർ ആനി തച്ചിൽ അധ്യക്ഷയായി. പ്ലാറ്റിനം ജൂബിലി സുവനീർ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് പി.കെ. ഡേവിസ് നിർവ ഹിച്ചു. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ മുഖ്യാതിഥിയായി.
ഫോട്ടോ അനാച്ഛാദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ നിർവഹിച്ചു. സ്തുത്യർഹമായ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപിക ഷീല പോളിന് ഊഷ്മളമായ യാത്രയയപ്പു നൽകി.
ലീല സുബ്രഹ്മണ്യൻ, പ്രിൻസിപ്പൽ സിസ്റ്റർ ലിൻസ ആട്ടോക്കാരൻ, പ്രധാനാധ്യാ പിക സിസ്റ്റർ എൽസ ജോസ്, പിടിഎ പ്രസിഡന്റ് മനോജ് ജോസഫ്, തോമസ് ഇട ശേരി, ജിഷ സുമേഷ്, എം.പി. ഡെയ്സി, മിനി ചന്ദ്രൻ, ടി.എം. അവനിജ, പി.കെ.ഷെെനി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കലാപരിപാടികളും അരങ്ങേറി.