മാള സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ ജൂബിലി സമാപനം നാളെ
1374826
Friday, December 1, 2023 1:36 AM IST
മാള: സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ രജത ജൂബിലി സമാപനം നാളെ നടക്കും. നാളെ ഉച്ചയ്ക്ക് 1.30ന് പൂർവ വിദ്യാർഥികളുടേയും അധ്യാപകരുടേയും സംഗമം. തുടർന്ന് 3.30ന് സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും അവതരിപ്പിക്കപ്പെടും. 5.30നു നടത്തുന്ന പൊ തുസമ്മേളനം ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. ജോർജ് പാറേമേൻ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ് ഘാടനം നിർവഹിക്കും.
വി.ആർ. സുനിൽകുമാർ എംഎൽഎ സ്മരണികയുടെ പ്രകാശനം നിർവഹിക്കും. രൂപത വിദ്യാഭ്യാസ കോ-ഓപറേറ്റീവ് മാനേജർ ഫാ. സിജോ ഇരുമ്പൻ, ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.
രാത്രി 7.30ന് സ്കൂൾ വിദ്യാർഥികളും മാള അലൈവ് മ്യൂസിക് അക്കാദമിയും ചേർന്ന് ഒരുക്കുന്ന ഗാനമേള. 1998 മുതൽ 2022 വരെ 7500 വിദ്യാർഥികൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും പഠനം പൂർത്തീകരികരിച്ചിട്ടുണ്ട്. ജൂബിലി സ്മാരകമായി ഹയർ സെക്കൻഡറി വിഭാഗം മുഴുവനായി സോളാർ പാനൽ സ്ഥാപിച്ചു. ലൈബ്രറി നവീകരിച്ചു.
സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിച്ചു തുടങ്ങിയ നവീകരണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചതായി പ്രിൻസിപ്പൽ കെ.എ. വർഗീസ്, പിടിഎ പ്രസിഡന്റ് ക്ലിഫി കളപ്പറമ്പത്ത്, മാനേജ്മെന്റ് പ്രതിനിധി വർഗീസ് വടക്കൻ, ജനറൽ കൺവീനർ ജോസ് വറുണ്ണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.