നവകേരള സദസ്; ഇരിങ്ങാലക്കുടയിൽ നൈറ്റ്വാക്ക് ആവേശമാക്കി സ്ത്രീകള്‍
1374641
Thursday, November 30, 2023 2:30 AM IST
ഇരിങ്ങാലക്കുട: നവകേരള സദസിന്റെ പ്രചാരണാര്‍ഥം ഇരിങ്ങാലക്കുട മണ്ഡലത്തില്‍ സ്ത്രീകള്‍ക്കായി നൈറ്റ്വാക്ക് സംഘടിപ്പിച്ചു. നൂറുകണക്കിനു സ്ത്രീകളാണ് ആവേശത്തോടെ നൈറ്റ്വാക്കില് പങ്കാളികളായത്. ഠാണാ ജംഗ്ഷനില്‍നിന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്തേക്കു നടത്തിയ നൈറ്റ്വാക്ക് ചലച്ചിത്രതാരം സിജി പ്രദീപ് ഉദ്ഘാടനംചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിതാബാലന്‍, വിജയലക്ഷ്മി വിനയചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് നൈറ്റ്വാക്ക് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി. ലത, ലത സഹദേവന്, സീമ പ്രേംരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.