ലയൺസ് ക്ലബ് വീടിന്റെ താക്കോൽ കൈമാറി
1374639
Thursday, November 30, 2023 2:30 AM IST
ഗുരുവായൂർ: രണ്ട് നിർധന കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി ലയൺസ് ക്ലബിന്റെ മാതൃക. ലയൺസ് ക്ലബ് ഓഫ് ഗുരുവായൂരും മണപ്പുറം ഫൗണ്ടേഷനും സഹകരിച്ചു നിർമിച്ചുനൽകിയ സ്നേഹഭവനങ്ങളുടെ താക്കോൽ കൈമാറ്റം നടന്നു.
നമ്പഴിക്കാടുള്ള വിധവയ്ക്കും അരിയന്നൂരിലെ ഭിന്നശേഷിക്കാരായ കുടുംബത്തിനുമാണ് വീട് നിർമിച്ചുനൽകിയത്. സ്നേഹഭവനത്തിന്റെ താക്കോൽദാനം ലയൺസ് ക്ലബ് ഇന്റർനാഷണൽ മൾട്ടിപ്പിൾ ചെയർപേഴ്സൺ സുഷമ നന്ദകുമാർ നിർവഹിച്ചു. പ്രസിഡന്റ് രാജേഷ് ജാക്ക് അധ്യക്ഷതവഹിച്ചു.
സെക്രട്ടറി സി.എഫ്. വിൻസന്റ്, ട്രഷറർ പോളി ഫ്രാൻസിസ്, മണപ്പുറം ഫൗണ്ടേഷൻ ഭാരവാഹികളായ ശില്പ, അഖില, ലയൺസ് ക്ലബ് ഭാരവാഹികളായ സന്തോഷ് ജാക്ക്, കെ.ബി. ഷൈജു, കെ.ആർ.ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.