പാവറട്ടിയിൽ തീരദേശ ബൈബിൾ കൺവൻഷന് തുടക്കമായി
1374637
Thursday, November 30, 2023 2:30 AM IST
പാവറട്ടി: സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ പ്രാർഥനാ കൂട്ടായ്മയുടെ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തീരദേശ ബൈബിൾ കൺവൻഷൻ തുടങ്ങി. അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പാവറട്ടി തീർഥകേന്ദ്രം റെക്ടർ ഫാ. ജോൺസൺ ഐനിക്കൽ അധ്യക്ഷനായി.
ഫാ. റാഫേൽ കോക്കാടന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബൈബിൾ കൺവൻഷന് നേതൃത്വം നൽകുന്നത്. പാവറട്ടി സെന്റ് തോമസ് ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് സിഎംഐ, ഫാ. ക്രിസ്റ്റോൺ പെരുമാട്ടിൽ, ഫാ. സിന്റോ പൊന്തേക്കൻ, ഫാ. മേജോ മുത്തുപീടിക, ഫാ. ജോൺ പുത്തൂർ എന്നിവർ സഹകാർമികരായിരുന്നു.
എല്ലാദിവസവും രാവിലെ ഒൻപത് മുതൽ വൈകീട്ട് നാലരവരെ തീർഥകേന്ദ്രത്തിൽ കൗൺസിലിംഗ് സൗകര്യം ഉണ്ടായിരിക്കും. വൈകീട്ട് നാലരയ്ക്ക് ജപമാല, വിശുദ്ധ കുർബാന, തുടർന്ന് വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. ബൈബിൾ കൺവൻഷന് എത്തിച്ചേരുന്നവർക്ക് മടക്കയാത്രയ്ക്കുള്ള വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്.