അലോഷ്യൻ സെന്റർ ഫോർ ലൈഫ് ലോംഗ് ലേണിംഗ് പ്രവർത്തനം തുടങ്ങി
1374636
Thursday, November 30, 2023 2:30 AM IST
എൽത്തുരുത്ത്: യുനെസ്കോ ലേണിംഗ് സിറ്റിയായി പ്രഖ്യാപിച്ച തൃശൂർ കോർപറേഷനുമായി സഹകരിച്ച് സെന്റ് അലോഷ്യസ് കോളജിൽ അലോഷ്യൻ സെന്റ്ർ ഫോർ ലൈഫ് ലോംഗ് ലേണിംഗ് പ്രവർത്തനം ആരംഭിച്ചു. മേയർ എം. കെ. വർഗീസ് സെന്ററിന്റെ ഉദ്ഘാടനം ലോഗോ പ്രകാശനം ചെയ്തു നിർവഹിച്ചു.
കോർപറേഷൻ പരിധിയിലുള്ള മുതിർന്നവർക്കും വിദ്യാർഥികൾക്കും നഴ്സറി ഫാമിംഗ്, അലങ്കാര മത്സ്യകൃഷി. അടിസ്ഥാന കമ്പ്യൂട്ടർ ഓപ്പറേഷൻ, അംഗ്യഭാഷ പരിശീലനം, ഗോൾഡ് ആൻഡ് ജെം, എംബ്രോയ്ഡറി, തയ്യൽ, സ്പോക്കൺ ഹിന്ദി-ഇംഗ്ലീഷ്, കുട നിർമാണം തുടങ്ങിയ ഹ്രസ്വകാല പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയാണ് സെന്ററിന്റെ ഉദ്ദേശം.
കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി, കോളജ് പ്രിൻസിപ്പൽ ഡോ. പി. ചാക്കോ ജോസ്, ബർസാർ ഫാ. അരൂൺ ജോസ് സിഎംഐ, കോളജ് ഐക്യൂ എസി കോ-ഓർഡിനേറ്റർ ഡോ. ലിബിസൺ, സെന്റർ കോ-ഓർഡിനേറ്റർ ഡോ. സി. പി. രാജു, കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, പ്രഫ. ഉമാദേവി എന്നിവർ സന്നിഹിതരായിരുന്നു.