ജില്ലയില്‍ എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ കുറവില്ല
1374631
Thursday, November 30, 2023 2:30 AM IST
തൃശൂര്‍: ജില്ലയില്‍ എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുന്നില്ലെന്നു കണക്കുകള്‍ വ്യക്തമാകുന്നു. കഴിഞ്ഞ 10 മാസത്തിനുള്ളിൽ ജില്ലയില്‍ എയ്ഡ്സ് ബാധിച്ചു മരിച്ചത് 37 പേര്. കഴിഞ്ഞ വര്‍ഷം 63 പേരാണു മരിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെങ്കിലും രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിക്കുന്നില്ലെന്ന് ഡിഎംഒ ഡോ. ടി.പി. ശ്രീദേവി പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 157 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍, ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുപ്രകാരം 103 പേര്‍ക്ക് എച്ച്ഐവി പോസറ്റീവ് കണ്ടെത്തി. ജില്ലയില്‍ ഇതുവരെ 2838 പേരാണ് എയ്ഡ്സ് ബാധിതരായി ചികിത്സയുള്ളത്. സംസ്ഥാത്തു കഴിഞ്ഞ 10 മാസത്തിനുള്ളില്‍ 797 പുരുഷന്മാര്ക്കും 240 സ്ത്രീകള്‍ക്കും ഒമ്പത് ട്രാന്സ്ജെന്ഡേഴ്സിനുമടക്കം 1042 പേര്‍ക്കു രോഗം കണ്ടെത്തിയിട്ടുണ്ട്. 1,35,487 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്ര പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഡിഎംഒ പറഞ്ഞു.