കയ്പമംഗലത്ത് ടിപ്പർലോറി കുളത്തിലേക്കു മറിഞ്ഞു
1374630
Thursday, November 30, 2023 2:30 AM IST
വഴിയമ്പലം: കയ്പമംഗലത്ത് ടിപ്പർലോറി കുളത്തിലേക്കു മറിഞ്ഞു. ഡ്രൈവറായ കയ്പമംഗലം സ്വദേശി ആന്റോ ഫ്രാൻസിസ് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു അപകടം. പനമ്പിക്കുന്ന് പടിഞ്ഞാറ് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ കരിങ്കല്ല് ലോഡുമായി വന്ന ലോറി വശത്തെ കുളത്തിലേക്കു മറിയുകയായിരുന്നു.
വെള്ളത്തിൽ മുങ്ങിയ ലോറിയിൽനിന്ന് ഉടനടി നാട്ടുകാർ ചേർന്നു ഡ്രൈവറെ പുറത്തെടുത്തതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉച്ചയോടെ ക്രെയിൻ ഉപയോഗിച്ച് ലോറി പുറത്തെടുത്തു. റോഡരികിലെ മതിലും ഭിത്തിയും തകർന്നു. ലോറിക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു.