കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണ് മരിച്ചു
1374513
Wednesday, November 29, 2023 10:51 PM IST
പുതുക്കാട്: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണ് മരിച്ചു. വരന്തരപ്പിള്ളി നന്തിപുലം മാട്ടുമല രാമന്മഠത്തില് സുന്ദരാജ് ഭാര്യ റാണി (64) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കൊടകരയില്‍ നിന്ന് ഭര്‍ത്താവിനോടൊപ്പം പുതുക്കാട്ടേക്ക് ബസില്‍ വരുന്നതിനിടെ നന്തിക്കരയില്‍ വെച്ച് റാണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ബസുമായി പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തുംമുന്പേ മരണം സംഭവിച്ചു.പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.