നീലഗിരി ഉതകയിൽ അപകടത്തിൽ യുവാവ് മരിച്ചു
1374512
Wednesday, November 29, 2023 10:51 PM IST
നീലഗിരി: ഉതകയിൽ ബൈക്കപക ടത്തിൽ യുവാവ് മരിച്ചു. പൈൻ ഫോറസ്റ്റിന് സമീപം കേരള മമ്പാട് സ്വദേശികളായ രണ്ട് യുവാക്കൾ ഇരുചക്രവാഹനത്തിൽ ഉത്കൈയിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട് മുന്നറിയിപ്പ് ബോർഡിൽ വീഴുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഒപ്പമുണ്ടായിരുന്നയാൾക്ക് നിസാര പരിക്കേറ്റു. പോലീസ് മേൽ നടപടി സ്വീകരിച്ചു.
മൃതദേഹം ഉത്തഗൈ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.